Flash News

ലോകത്തിലെ ഏറ്റവും വലിയ മൊത്ത വ്യാപാര കേന്ദ്രം ദുബയില്‍

ലോകത്തിലെ ഏറ്റവും വലിയ മൊത്ത വ്യാപാര കേന്ദ്രം ദുബയില്‍
X
wholesale-market

ദുബയ്: ലോകത്തിലെ ഏറ്റവും വലിയ വോള്‍സെയില്‍ സിറ്റി ദുബയില്‍ നിര്‍മ്മിക്കുന്നു. 30 കോടി ദിര്‍ഹം ചിലവിട്ട്്് നിര്‍മ്മിക്കുന്ന ഈ മാര്‍ക്കറ്റ് 550 ദശലക്ഷം ച.അടി വിസ്തീര്‍ണ്ണമുണ്ടായിരിക്കും. യു.എ.ഇ. പ്രധാനമന്ത്രിയും വൈസ്് പ്രസിഡന്റും ദുബയ്് ഭരണാധികാരിയുമായ ശൈഖ്്് മുഹമ്മദ് ബിന്‍ റാഷിദ് ആണ്്് ഈ പദ്ധതി ഉല്‍ഘാടനം ചെയ്തത്്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1500 പ്രമുഖ വ്യാപാരികളായിരിക്കും ഇവിടെ സ്ഥാപനങ്ങള്‍ ആരംഭിക്കുക. 10 വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകുന്ന ഈ കെട്ടിടത്തില്‍ വ്യാപാര പാര്‍ക്കുകളും പ്രദര്‍ശനങ്ങള്‍ക്കും സൗകര്യമുണ്ടായിരിക്കും. ജബല്‍ അലിയിലെ അല്‍ മക്തും രാജ്യാന്തര വിമാനത്താവളത്തിന് സമീപം നിര്‍മ്മിക്കുന്ന ഈ വ്യാപാര കേന്ദ്രത്തില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, മെഷീനറികള്‍, മരം, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ മൊത്ത വ്യാപാരം ഇവിടെയായിരിക്കും. കൂടാതെ ഷോപ്പിംഗ് മാളുകളും ഇന്ത്യ, മലേസ്യ, തായ്‌ലാന്റ്, തുര്‍ക്കി, ആസ്‌ത്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്ന സംഭരണ കേന്ദ്രങ്ങളും സ്ഥാപിക്കും. എണ്ണയെ മാത്രം ആശ്രയിക്കാതെ രാജ്യത്തിന്റ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it