ലോകത്തിലെ ഏറ്റവും ഭാരമേറിയ പെണ്‍കുഞ്ഞ് പിറന്നു

ബംഗളൂരു: 19കാരി 6.82 കിലോഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞിന് ജന്‍മംനല്‍കി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണു സംഭവം. ലോകത്ത് ഇന്നോളം ജനിച്ചതില്‍ ഏറ്റവും ഭാരമുള്ള പെണ്‍കുഞ്ഞാണിതെന്നു ഹെല്‍ത്ത് ഓഫിസര്‍ വെങ്കിടേശ് രാജു പറഞ്ഞു. ബേലൂല്‍ താലൂക്കിലെ നന്ദിനിയാണു സാധാരണയില്‍ കവിഞ്ഞ തൂക്കമുള്ള കുഞ്ഞിനു ജന്‍മം നല്‍കിയത്. ഹാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു പ്രസവം.
ശസ്ത്രക്രിയ വഴിയാണു കുട്ടിയെ പുറത്തെടുത്തതെന്നും ഇന്ത്യയിലെ ഏറ്റവും ഭാരംകൂടിയ നവജാതശിശുവാണിതെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ ശങ്കര്‍ അറിയിച്ചു. 5.8 കിലോ തൂക്കമുള്ള കുഞ്ഞിനെ പ്രസവിച്ചതായി നേരത്തെ റിപോര്‍ട്ട് ഉണ്ടായിരുന്നു. നന്ദിനിയുടെ ഭര്‍ത്താവ് അരുണ്‍ ബേക്കറി ജീവനക്കാരനാണ്. അമിതഭാര കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു ഡോക്ടര്‍മാര്‍.
Next Story

RELATED STORIES

Share it