ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ തുരങ്കം ഉദ്ഘാടനം ചെയ്തു

സൂറിച്ച്: ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉദ്ഘാടനം ചെയ്തു. 17 വര്‍ഷം കൊണ്ട് 12.2 ശതകോടി ഡോളര്‍ (80,000 കോടി രൂപ) ചെലവിട്ടാണ് ആല്‍പ്‌സ് പര്‍വതനിരകളെ തുളച്ചുകൊണ്ടുള്ള ഗോത്താര്‍ദ് ബെയ്‌സ് ടണല്‍ എന്ന റെയില്‍വേ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 1947ല്‍ പദ്ധതി തയ്യാറാക്കിയ തുരങ്കത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിച്ചത് 1999ലായിരുന്നു. 57 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പാതയ്ക്കുള്ളത്. സ്വിസ് എന്‍ജിനീയറായ കാള്‍ എഡ്വേര്‍ഡാണ് മധ്യ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഈസ്റ്റ് ഫീല്‍ഡില്‍നിന്ന് ബോഡിയോവിലേക്കുള്ള തുരങ്കനിര്‍മാണത്തിന്റെ മുഖ്യശില്‍പി. 2.8 കോടി ടണ്‍ പാറ തുരങ്കത്തിനായി പൊട്ടിച്ചുനീക്കി. 2400 തൊഴിലാളികളായിരുന്നു തുരങ്കനിര്‍മാണത്തില്‍ പങ്കാളികളായത്.
Next Story

RELATED STORIES

Share it