ലോകകപ്പ് യോഗ്യത: ഇന്ത്യയെ ഇറാന്‍ തകര്‍ത്തു

ടെഹ്‌റാന്‍: ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ മേഖലാ യോഗ്യതാറൗണ്ട് മല്‍സരത്തില്‍ ഇന്ത്യക്കു കനത്ത തോല്‍വി. ഗ്രൂപ്പ് ഡിയില്‍ കരുത്തരായ ഇറാനോട് ഇന്ത്യ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് തകര്‍ന്നടിഞ്ഞത്. അടുത്ത റൗണ്ടില്‍ കടക്കാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ നേരത്തേ തന്നെ അവസാനിച്ചിരുന്നു. ഗ്രൂപ്പില്‍ അവസാനസ്ഥാനത്താണ് ഇന്ത്യ.ഇരട്ടഗോള്‍ നേടിയ എഹ് സാന്‍ ഹജ് സാഫിയാണ് ഇന്ത്യക്കെതിരേ ഇറാന്റെ വിജയശില്‍ പ്പി. സര്‍ദാര്‍ അസ്മൗന്‍, അലിറസ്സ ജഹാന്‍ബക്ഷ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. കൊച്ചിയില്‍ അടുത്ത ചൊവ്വാഴ്ച തുര്‍ക്‌മെനിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത കളി.മറ്റു യോഗ്യതാ മല്‍സരങ്ങളി ല്‍ ആസ്‌ത്രേലിയ 7-0നു താജിക്കിസ്താനെയും ജപ്പാന്‍ 5-0നു അഫ്ഗാനിസ്താനെയും ദക്ഷി ണ കൊറിയ 1-0നു ലബ്‌നാനെയും ജോര്‍ദാന്‍ 8-0നു ബംഗ്ലാദേശിനെയും സിറി 6-0നു കംബോഡിയയെയും പരാജയപ്പെടുത്തി.
Next Story

RELATED STORIES

Share it