ലോകകപ്പിനായി ബംഗ്ലാദേശ് ടീം ധര്‍മശാലയിലെത്തി

ധര്‍മശാല: ട്വന്റി ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ബ്ലംഗാദേശ് ക്രിക്കറ്റ് ടീം ഇന്നലെ ധര്‍മശാലയിലെത്തി. നാട്ടില്‍ സമാപിച്ച ഏഷ്യാ കപ്പില്‍ റണ്ണറപ്പായതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകളുടെ വരവ്.
ഇന്നു നടക്കുന്ന ടൂര്‍ണമെന്റിന്റെ യോഗ്യതാറൗണ്ട് മല്‍സരത്തില്‍ ബംഗ്ലാദേശ് ഹോളണ്ടുമായി ഏറ്റുമുട്ടും.
യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് എയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഹോളണ്ടിനെക്കൂടാതെ അയര്‍ലന്‍ഡ്, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമു കള്‍.
Next Story

RELATED STORIES

Share it