ലൈസന്‍സ് നല്‍കിയത് നിയമം അനുസരിച്ച്: കെ ബാബു

കൊച്ചി: എട്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ 2014-15ലെ മദ്യനയം, ഹൈക്കോടതി, സുപ്രിംകോടതി ഉത്തരവുകള്‍, വിദേശമദ്യ ചട്ടങ്ങള്‍, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരാക്ഷേപ പത്രം(എന്‍ഒസി) എന്നിവയുടെ അടിസ്ഥാനത്തിലാണെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. ഇതില്‍ വിവാദത്തിന് അടിസ്ഥാനമില്ല. ഈ ഹോട്ടലുകള്‍ക്ക് ഫൈവ്സ്റ്റാര്‍ പദവി അനുവദിച്ചത് കേന്ദ്ര സര്‍ക്കാരാണ്. 2015-16 വര്‍ഷങ്ങളില്‍ വിവിധ സമയങ്ങളിലായാണ് ഈ എട്ട് ബാര്‍ ലൈസന്‍സുകളും അനുവദിച്ചത്. 2014 ആഗസ്ത് എട്ടു മുതല്‍ ഇതുവരെ 20 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് എട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വിദേശമദ്യ ചട്ടങ്ങള്‍ക്കും നിലവിലെ നിയമനുസരിച്ചും ബാര്‍ ലൈസന്‍സുകള്‍ നല്‍കുകയുണ്ടായെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it