ലൈറ്റ് മെട്രോ; ആറുമാസത്തിനകം കേന്ദ്രാനുമതി ലഭിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി ആറുമാസത്തിനുള്ളില്‍ ലഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിയമസഭയില്‍ അറിയിച്ചു.
ഈ മാസം തന്നെ കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവൃത്തി ആരംഭിക്കും. രണ്ടാംഘട്ടത്തില്‍ തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, വര്‍ക്കല എന്നിവിടങ്ങളിലേക്കും കോഴിക്കോട് രാമനാട്ടുകര വരെയും പാത ദീര്‍ഘിപ്പിക്കും. ലൈറ്റ് മെട്രോ പദ്ധതിക്ക് ദിവസേന 30,000ല്‍ താഴെ യാത്രക്കാര്‍ വേണ്ടതുണ്ടെങ്കിലും തിരുവനന്തപുരത്ത് 10,000 ഉം കോഴിക്കോട് 6000 ഉം മാത്രമാണ് ഇപ്പോഴുള്ളത്. 2041 ആവുമ്പോഴെ ലൈറ്റ് മെട്രോയ്ക്ക് ആവശ്യമായ തിരക്ക് ഈ രണ്ടു നഗരങ്ങളിലും ഉണ്ടാവൂ. കേന്ദ്രവും സംസ്ഥാനവും 20 ശതമാനവും മറ്റ് ഏജന്‍സികള്‍ 60 ശതമാനവുമാണ് പദ്ധതിവിഹിതമായി നല്‍കേണ്ടത്. ഒട്ടേറെ വിദേശ ഏജന്‍സികള്‍ താല്‍പര്യം അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും പലിശക്കുറവും സുതാര്യയതയും കണക്കിലെടുത്തു മാത്രമെ തീരുമാനമെടുക്കൂ. ടിക്കറ്റ് വില്‍പനിയിലൂടെ മാത്രം പദ്ധതി നടത്തിക്കൊണ്ടുപോവാന്‍ സാധിക്കില്ല. അതിനാല്‍ പള്ളിപ്പുറത്ത് ഡിപ്പോയും ഷോപ്പിങ് കോംപ്ലക്‌സും സ്ഥാപിക്കാന്‍ 20 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. നഗരത്തിലും സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്തിനു വേണ്ടി റോഡ് പുനരുദ്ധാരണ മെഗാപദ്ധതി സര്‍ക്കാര്‍ ആലോചിച്ചു വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് കോയമ്പത്തൂര്‍ റോഡ് വികസനം ഇതിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it