Flash News

ലൈംഗീക പീഡനം: ഇന്ത്യന്‍ ക്രിക്കറ്റ് താരം സിംബാബ്‌വെയില്‍ അറസ്റ്റിലായെന്ന വാര്‍ത്ത തെറ്റ്

ലൈംഗീക പീഡനം: ഇന്ത്യന്‍ ക്രിക്കറ്റ് താരം സിംബാബ്‌വെയില്‍ അറസ്റ്റിലായെന്ന വാര്‍ത്ത തെറ്റ്
X
zimbabwe-india
ബലാല്‍സംഗക്കേസില്‍ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരം സിംബാബ്‌വെയില്‍ അറസ്റ്റിലായെന്ന റിപ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നിഷേധിച്ചു.
ക്രിക്കറ്റ് താരം അറസ്റ്റിലായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണ്. അത്തരമൊരു കേസില്‍ ഒരു കളിക്കാരനും ബന്ധമില്ലെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. [related]സിംബാബ്‌വെക്കിതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ആദ്യകളിയില്‍ ഇന്ത്യ ഇന്നലെ രണ്ട് റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഒരു ഇന്ത്യന്‍ കളിക്കാരന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
എന്നാല്‍, ആരോപണ വിധേയനായ കളിക്കാരന്‍ കുറ്റം നിഷേധിച്ചുവെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it