ലൈംഗിക പീഡനം: ജഡ്ജിക്കെതിരായ അന്വേഷണ സമിതി പുനസ്സംഘടിപ്പിച്ചു

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി എസ് കെ ഗാംഗിലെക്കെതിരായ ലൈംഗിക പീഡനക്കേസിനെക്കുറിച്ചന്വേഷിക്കുന്ന സമിതി മൂന്നാം തവണയും പുനസ്സംഘടിപ്പിച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായി സമിതി പുനസ്സംഘടിപ്പിച്ചതായി രാജ്യസഭാ ബുള്ളറ്റിനാണ് അറിയിച്ചത്.
സമിതി പുനസ്സംഘടിപ്പിക്കാനുള്ള കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. വനിതാ ജഡ്ജിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഗാംഗിലെക്കെതിരായ ആരോപണം. ജസ്റ്റിസ് വിക്രംജിത്ത് സെന്‍ ആയിരുന്നു ആദ്യത്തെ സമിതിയുടെ അധ്യക്ഷന്‍. അദ്ദേഹം വിരമിച്ചപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ അധ്യക്ഷനാക്കി. പിന്നീട് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷ പദം ഏറ്റെടുത്തു. അതിനു ശേഷമാണ് ഇപ്പോള്‍ ജസ്റ്റിസ് ഭാനുമതിയെ അധ്യക്ഷയാക്കി ഉത്തരവിറങ്ങിയത്.
Next Story

RELATED STORIES

Share it