ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട യുഎന്‍ സൈനികരെ തിരിച്ചുവിളിക്കും

ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരാവുന്ന യുഎന്‍ സൈനിക യൂനിറ്റിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. യുഎന്‍ സമാധാന സൈന്യത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രക്ഷാസമിതി പാസാക്കുന്ന ആദ്യ പ്രമേയമാണിത്.
സംഘര്‍ഷബാധിത രാജ്യങ്ങളില്‍ നിയോഗിക്കപ്പെട്ട സൈനികര്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തുവരുന്നതിനിടെയാണ് യുഎന്‍ നടപടി. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിലും റിപബ്ലിക് ഓഫ് കോംഗോയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കുനേരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ പേരില്‍ യുഎന്‍ ആരോപണം നേരിടുന്നു. കഴിഞ്ഞ വര്‍ഷം 99ഉം ഈ വര്‍ഷം ഇതുവരെ 25 കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐകകണ്‌ഠേ്യനയാണ് പ്രമേയം പാസാക്കിയത്. 10 സൈനിക സംഘങ്ങളാണ് പ്രധാനമായും ആരോപണം നേരിടുന്നത്. ആരോപണങ്ങള്‍ നേരിടുന്ന സൈനികര്‍ക്കെതിരേ അതത് രാജ്യങ്ങള്‍ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം രാജ്യത്തെ മുഴുവന്‍ യുഎന്‍ പോലിസ്-സൈനിക യൂനിറ്റുകളെയും ഒഴിവാക്കുമെന്നും മൂണ്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it