Second edit

ലൈംഗികത്തൊഴില്‍

നീണ്ട ചര്‍ച്ചകളുടെ ഒടുവില്‍ കഴിഞ്ഞയാഴ്ച ലൈംഗികവൃത്തി നിരോധിച്ചുകൊണ്ടുള്ള ബില്ല് ഫ്രഞ്ച് പാര്‍ലമെന്റ് പാസാക്കി. അഭിസാരികകള്‍ മേലില്‍ കുറ്റവാളികളായല്ല, ഇരകളായിട്ടാണു പരിഗണിക്കപ്പെടുക. പണം നല്‍കി രതിസേവനം വാങ്ങുന്ന ഇടപാടുകാരും കൂട്ടിക്കൊടുപ്പുകാരും കുറ്റവാളികളായിരിക്കും. പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ അവര്‍ അനുഭവിക്കേണ്ടിവരും. ഈ തൊഴിലിലേര്‍പ്പെട്ട സ്ത്രീകളെ അതില്‍നിന്നു മോചിപ്പിച്ച് പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് മനംമാറ്റമുണ്ടാക്കുന്നതിനും മറ്റു തൊഴില്‍മേഖലകളിലേക്കു കൊണ്ടുവരുന്നതിനും വലിയൊരു തുക വകയിരുത്തിയിട്ടുമുണ്ട്.
ഫ്രാന്‍സിലേത് ഒറ്റപ്പെട്ട ശ്രമമല്ല. സ്വീഡന്‍, ഐസ്‌ലന്‍ഡ്, നോര്‍വേ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നരദശകത്തിലേറെയായി അംഗീകരിക്കപ്പെട്ട നോര്‍ഡിക് മോഡല്‍ എന്ന നിയമപരിഷ്‌കാരം വേശ്യാവൃത്തിയെ നിരുല്‍സാഹപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടു വേണം കാണാന്‍. അമിതമായ സ്ത്രീവാദത്തിലൂടെയും ലിബറലിസത്തിലൂടെയും എപ്പോഴും തരംഗങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സമൂഹങ്ങളെ സദാചാരപരമായ അച്ചടക്കത്തിലേക്കും കുടുംബജീവിതത്തിന്റെ അനിവാര്യതയിലേക്കും ഇതു നയിക്കുമെങ്കില്‍ സ്വാഗതാര്‍ഹമാണ്. ലൈംഗികവൃത്തിയെ ഒരു തൊഴിലായി കരുതുന്ന ലിബറലുകളും ലൈംഗിക ന്യൂനപക്ഷ സംഘടനകളും നമ്മുടെ നാട്ടിലുമുണ്ടല്ലോ. അവര്‍ ഈ ചുവരെഴുത്ത് വായിച്ചിരുന്നെങ്കില്‍!
Next Story

RELATED STORIES

Share it