Flash News

ലെബനില്‍ ബന്ദിയാക്കിയ ഖദ്ദാഫിയുടെ മകനെ മോചിപ്പിച്ചു

ലെബനില്‍ ബന്ദിയാക്കിയ ഖദ്ദാഫിയുടെ മകനെ മോചിപ്പിച്ചു
X
hanibal

ബെയ്‌റൂത്ത്: അക്രമികള്‍ ലെബനില്‍ ബന്ദിയാക്കിയ  അന്തരിച്ച മുന്‍ ലിബിയന്‍ പ്രധാനമന്ത്രി മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ ഹാനിബാല്‍ ഖദ്ദാഫിയെ മോചിപ്പിച്ചു.ലെബനിലെ ബാല്‍മേക്കിലാണ് ഹാനബാലിനെ മോചിപ്പിച്ചത്.ലെബനീസ് ടെലിവിഷനാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ബിസിനസ്സുകാരനായ ഹാനിബാലിനെ ആയുധദാരികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.

ലിബിയയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ ഷിയാ നേതാവ് ഇമാം മൂസാ അല്‍ സദറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് 40 കാരനായ ഹാനിബാലിനെ തട്ടിക്കൊണ്ടുപോയത്.അല്‍ സദറിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് ഹാനിബാല്‍ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോ ബെയ്‌റൂത്തിലെ അല്‍ ജദീദ് ടെലിവിഷന്‍ പുറത്ത് വിട്ടിരുന്നു.  ഇന്നു ഉച്ചയ്ക്ക് ശേഷമാണ് ഹാനിബാലിന് മോചിപ്പിച്ചത്. നേരത്തെ ഹാനിബാല്‍ ഒമാനില്‍ വീട്ടുതടങ്കലില്‍ ആയിരുന്നു.
20ാം നൂറ്റാണ്ടിലെ ഷിയാക്കളുടെ പ്രമുഖ നേതാവായി അറിയപ്പെടുന്ന ആളാണ് അല്‍ സദര്‍.1978ല്‍ ലിബിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് സദറിനെയും കൂടെയുള്ള രണ്ടുപേരെയും കാണാതാവുന്നത്. സദറിന്റെ തിരോധാനവുമായി ബന്ധമില്ലെന്ന് മരിക്കുന്നതിന് മുമ്പ് ഖദ്ദാഫി അറിയിച്ചിരുന്നു.
സുരക്ഷാ കാരണങ്ങളാല്‍ ലെബനിലേക്ക് അമേരിക്കന്‍ പൗരന്‍മാര്‍ യാത്ര പോവരുതെന്ന് അമേരിക്ക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it