ലൂയിസ് വാന്‍ഗാലിന് മാഞ്ചസ്റ്റര്‍ നഷ്ടപരിഹാരം നല്‍കി

ലണ്ടന്‍: പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട ലൂയിസ് വാന്‍ഗാലിനു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നഷ്ടപരിഹാരം നല്‍കി. 6.64 മില്യണ്‍ ഡോളറാണ് ക്ലബ്ബ് അദ്ദേഹത്തിനു നഷ്ടപരിഹാരമായി കൈമാറിയത്. മാഞ്ചസ്റ്ററുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെ പുറത്താക്കപ്പെട്ടതിനെത്തുടന്നാണിത്.
അതേസമയം, എഫ്എ കപ്പില്‍ മാഞ്ചസ്റ്ററിനെ ചാംപ്യന്‍മാരാക്കിയിട്ടും തന്നെ നീക്കിയതില്‍ വാന്‍ഗാലിന് അതൃപ്തിയുണ്ട്. ഒരു സീസണ്‍ കൂടി തന്നെ ക്ലബ്ബില്‍ നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it