Sports

ലുക്കാക്കുവിന് ഡബിള്‍; ബെല്‍ജിയം കസറി

ലുക്കാക്കുവിന് ഡബിള്‍; ബെല്‍ജിയം കസറി
X
lukaku

ബോര്‍ഡിയക്‌സ്: യുറോകപ്പ് ഗ്രൂപ്പ് ഇയില്‍ ഇന്നലത്തെ മല്‍രത്തില്‍ അയര്‍ലണ്ടിനെതിരേ ബെല്‍ജിയത്തിന് മൂന്ന് ഗോളിന്റെ ആധികാരികജയം. ടൂര്‍ണമെന്റിലെ ബെല്‍ജിയത്തിന്റെ ആദ്യ ജയമാണിത്. ഗോള്‍ അകന്നു നിന്ന അദ്യപകുതിക്ക് വിപരീതമായി രണ്ടാം പകുതിയിലാതിരുന്നു ബെല്‍ജിയത്തിന്റെ പ്രഹരങ്ങള്‍.
48ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവിലൂടെയായിരുന്നു ബെല്‍ജിയത്തിന്റെ ആദ്യഗോള്‍. വലതു വശത്തുനിന്ന് കെവിന്‍ ഡിബ്രൂയിന്‍ നല്‍കിയ പന്ത് ലുക്കാക്കു സമര്‍ഥമായി വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് 61ാം മിനിറ്റില്‍ ആക്‌സറ്റല്‍ വിറ്റ്‌സെലിലൂടെ ബെല്‍ജിയം ലീഡുയര്‍ത്തി. വിറ്റ്‌സെലിനെ മാര്‍ക്ക് ചെയ്യുന്നതിലെ ഐറിഷ് പ്രതിരോധ നിരയുടെ പിഴവില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. പിറകെ 70ാം മിനിറ്റില്‍ മല്‍സരത്തിലെ തന്റെ രണ്ടാം ഗോള്‍ കുറിച്ചു കൊണ്ട് അയര്‍ലണ്ട് പ്രരാജയം ലുക്കാക്കു പൂര്‍ണമാക്കി. ജയത്തോടെ ബെല്‍ജിയം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.
ക്രൊയേഷ്യയെ ചെക് റിപബ്ലിക്ക് തളച്ചു (2-2)
സെയ്ന്റ എറ്റിനെ: ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യക്കെതിരായ മല്‍സരത്തില്‍ ചെക് റിപബ്ലിക് സമനില പിടിച്ചുവാങ്ങി. ആവേശകരമായ മല്‍സരത്തില്‍ രണ്ടു ഗോളുകള്‍ക്കു പിറകില്‍ നിന്ന ശേഷമാണ് ചെക് മല്‍സരം 2-2ന് സമനിലയിലാക്കിയത്.
ഇവാന്‍ പെരിസിച്ച് (37ാം മിനിറ്റ്), ഇവാന്‍ റാക്കിറ്റിച്ച് (59) എന്നിവരുടെ ഗോളുകളില്‍ ക്രൊ യേഷ്യ 2-0ന്റെ ജയവും ക്വാര്‍ട്ടര്‍ ബെര്‍ത്തും ഉറപ്പിച്ചതായിരുന്നു.
എന്നാല്‍ അവസാന 16 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി ചെക് ക്രൊയേഷ്യയെ സ്തബ്ധരാക്കി. 76ാം മിനിറ്റില്‍ മിലാന്‍ സ്‌കോഡയുടെ ഗോളാണ് ചെക് തിരിച്ചുവരവിന് തുടക്കമിട്ടത്. 88ാം മിനിറ്റില്‍ ക്രൊയേഷ്യ ന്‍ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് മല്‍സരം അഞ്ചു മിനിറ്റിലധികം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
കാണികളില്‍ ഒരു വിഭാഗം ഗ്രൗണ്ടിലേക്ക് തീപ്പന്തം എറിഞ്ഞതോടെയാണ് മല്‍സരം തടസ്സപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവ നീക്കം ചെയ്താണ് മല്‍സരം പുനരാരംഭിച്ചത്. ഇഞ്ചുറിടൈമില്‍ പെനല്‍റ്റിയിലൂടെ തോമസ് നെസിഡ് ചെക്കിന്റെ സമനില ഗോള്‍ നിക്ഷേപിച്ചു.
Next Story

RELATED STORIES

Share it