ലീലയുടെ വ്യാജന്‍ ഓണ്‍ലൈനില്‍; സംവിധായകന്‍ നിയമനടപടിക്ക്

തിരുവനന്തപുരം: ലോകമെങ്ങും ഓണ്‍ലൈനായി റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിച്ച രഞ്ജിത്- ബിജുമേനോന്‍ കൂട്ടുകെട്ടിലൊരുങ്ങിയ സിനിമയായ ലീലയുടെ വ്യാജ പതിപ്പുകള്‍ ഓ ണ്‍ലൈനില്‍.
ഏപ്രില്‍ 22ന് റിലീസായ ചിത്രത്തിന്റെ ക്വാളിറ്റി പ്രിന്റ് തന്നെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ടോറന്റ് വെബ്‌സൈറ്റിലും ചില ഫേസ്ബുക്ക് പേജിലും പ്രചരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും പോലിസില്‍ പരാതി നല്‍കിയതായും സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും സംവിധായകനും നിര്‍മാതാവുമായ രഞ്ജിത് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ചിത്രത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നിലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്‍ ഉണ്ണി പറഞ്ഞു. മലയാളത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് റിലീസിങിനൊരുങ്ങിയ ചിത്രമെന്ന പേരില്‍ ലീല ഏറെ ചര്‍ച്ചയായിരുന്നു.
നിര്‍മാതാക്കളുടെ സംഘടനയുമായുള്ള ചില പ്രശ്‌നങ്ങള്‍ മൂലം തിയേറ്ററുകള്‍ ലഭിക്കാതിരുന്നതാണ് ലീല ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.
Next Story

RELATED STORIES

Share it