malappuram local

ലീഗ് വിമത പിന്തുണയോടെ എസ്.ഡി.പി.ഐ. സ്വതന്ത്രസ്ഥാനാര്‍ഥി മല്‍സരിക്കും

പൊന്നാനി: നഗരസഭയിലെ മുപ്പത്തി ആറാം വാര്‍ഡില്‍ മുസ്്‌ലിംലീഗ് വിമതരുടെ പിന്തുണയോടെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി സ്വതന്ത്ര നായി മല്‍സരിക്കാന്‍ തീരുമാനിച്ചു. മുസ്്‌ലിംലീഗിന്റെ പോഷക സംഘടനയും പൊന്നാനിയിലെ സാംസ്‌കാരിക രംഗത്ത് സാന്നിധ്യവുമായ പള്‍സ് ഓഫ് പൊന്നാനിയാണ് നിലവിലെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയായ അസ്‌ലം മൂച്ചിക്കലിനെ  സ്വതന്ത്രനാക്കി മല്‍സരിക്കാന്‍ തീരുമാനിച്ചത്. ചര്‍ച്ചയുടെ ഭാഗമായി അസ്‌ലം എസ്.ഡി.പി.ഐ. മുനിസിപ്പല്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. എസ്.ഡി.പി.ഐ. പിന്തുണയോടെയാണ് അസ്‌ലം മൂച്ചിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത്.

ലീഗിലെ ഒരു വിഭാഗം തങ്ങള്‍ ആവശ്യപ്പെട്ട സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ നേതൃത്വം തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയത്. മുസ്്‌ലിംലീഗ് ഈ വാര്‍ഡില്‍ ഫസല്‍ റഹ്മാനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. ഇത് അംഗീകരിക്കാന്‍ മുസ്്‌ലിംലീഗിന്റെ കീഴിലുള്ള പള്‍സ് ഓഫ് പൊന്നാനി തയ്യാറായിട്ടില്ല. 2005 ലെ തിരഞ്ഞെടുപ്പില്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ പള്‍സ് ഓഫ് പൊന്നാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഈ വാര്‍ഡില്‍ ലീഗിനെതിരേ മല്‍സരിപ്പിച്ച് ജയിപ്പിച്ചിരുന്നു. അന്ന് മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥി ഹംസയ്ക്ക് കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇത്തവണ മുസ്്‌ലിംലീഗ് വിമതര്‍ പള്‍സ് ഓഫ് പൊന്നാനിയുടെ പിതുണയോടെ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ നിലവിലെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ സ്വതന്ത്രനാക്കി മല്‍സരിപ്പിക്കുകയാണ് .
Next Story

RELATED STORIES

Share it