Flash News

ലീഗ് ഭീകരത ചെറുക്കണം: എസ്ഡിപിഐ

ലീഗ് ഭീകരത ചെറുക്കണം: എസ്ഡിപിഐ
X
IUML-flag_final
കോഴിക്കോട്: അഴിയൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ ഗഫൂറിനെ വെടിവച്ച് കൊല്ലാന്‍ മുസ്‌ലിംലീഗ് നടത്തിയ ശ്രമം അത്യന്തം ഹീനവും ഭീകരവുമാണെന്ന് എസ്ഡിപി ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
[related] ഇതിനെ ചെറുക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങേണ്ടതുണ്ട്. പ്രദേശത്ത് കുറേ നാളുകളായി കലാപത്തിനായി കോപ്പ് കൂട്ടുകയാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍. എന്നാല്‍ സമചിത്തത വെടിയാതെ ശാന്തരായി നിന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചത്. അധികാരം നഷ്ടപ്പെട്ട ലീഗിന്റെ അണികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങൡലേക്ക് തിരിയുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തിന്റെ അഭാവം ഇതിനു കാരണമായിട്ടുണ്ടാകാം. അഴിയൂര്‍ പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ അക്രമികളായ ലീഗ് പ്രവര്‍ത്തകരെ ഉടനെ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാരും പോലിസും ശ്രമിക്കണം. ഇല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം പ്രതീക്ഷിക്കാവുന്നതാണെന്നും പ്രസ്ഥാവനയില്‍ പറഞ്ഞു. യോഗത്തില്‍ മുസ്തഫ കൊമ്മേരി, കെ കെ ഷുക്കൂര്‍ മാസ്റ്റര്‍, നജീബ് അത്തോളി, കമ്മന ഇസ്മയില്‍, എം എ സലീം, സലിം കാരാടി, സാലിം അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it