ലീഗ് കപ്പ്: ലിവര്‍പൂള്‍ ഫൈനലില്‍

ലണ്ടന്‍: മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. വാശിയേറിയ സെമി ഫൈനലില്‍ സ്റ്റോക്ക് സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ലിവര്‍പൂള്‍ അടുത്ത മാസം വെംബ്ലിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി-എവര്‍ട്ടന്‍ സെമി മല്‍സരത്തിലെ വിജയികളെയാണ് ലിവര്‍പൂള്‍ എതിരിടുക.
കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദത്തില്‍ സ്റ്റോക്ക് 1-0ന് ലിവര്‍പൂളിനെ വീഴ്ത്തിയിരുന്നു. എന്നാല്‍, സ്റ്റോക്കിന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ലിവര്‍പൂള്‍ നേടിയ 1-0ന്റെ ലീഡ് ഇരുപാദങ്ങളിലുമായി 1-1 ആക്കി. ഇതോടെ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍റ്റിയില്‍ 6-5ന്റെ ജയം നേടി സ്വന്തം കാണികള്‍ക്കു മുന്നില്‍ ലിവര്‍പൂള്‍ ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. പുതിയ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപിനു കീഴില്‍ ലിവര്‍പൂളിന്റെ ആദ്യ ഫൈനല്‍ പ്രവേശനം കൂടിയാണിത്.
Next Story

RELATED STORIES

Share it