ലീഗ് എംഎല്‍എ പ്രസാദം സ്വീകരിച്ചത് വിവാദമാവുന്നു

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: നിലവിളക്ക് കൊളുത്തല്‍ ഹറാമാണെന്ന് പറയുന്ന മുസ്‌ലിം ലീഗിന്റെ എംഎല്‍എ ന്റെ ഭൂമിപൂജ ചടങ്ങിന് സാക്ഷ്യംവഹിച്ച് പ്രസാദം സ്വീകരിച്ചത് വിവാദമാവുന്നു. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നാണ് സര്‍ക്കാര്‍ ബദിയടുക്ക ഉക്കിനടുക്കയില്‍ അനുവദിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവൃത്തി ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന പൂജാചടങ്ങില്‍ സംബന്ധിച്ചത്.
ഏഴരക്കോടി രൂപയാണ് സം സ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ച മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവൃത്തിയാണ് വ്യാഴാഴ്ച രാവിലെ 11ന് ആരംഭിച്ചത്. ലീഗിന്റെ ജില്ലാപഞ്ചായത്ത് പ്രസിഡന്റും നേതാക്കളും ജനപ്രതിനിധികളും പൂജയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കിറ്റ്‌കോക്കാണ് നിര്‍മാണപ്രവൃത്തിയുടെ മേല്‍നോട്ടം.
ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് നിര്‍മാണപ്രവൃത്തി നടത്തുന്നത്. ഇവരുടെ നേതൃത്വത്തിലാണ് പൂജാരിയെ കൊണ്ടുവന്ന് ഭൂമിപൂജ നടത്തിയത്. 2003ല്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തിയ ശൃംഗേരി മഠാധിപതിയെ സ്വീകരിക്കുന്നതിനിടെ മുന്‍ തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുല്ല നെറ്റിയില്‍ പൊട്ട് തൊട്ടിരുന്നു. ഈ സംഭവം ഏറെ വിവാദമാവുകയും അന്നത്തെ സമസ്ത നേതാവായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ ചെര്‍ക്കളം വീണ്ടും ശഹാദത്ത് കലിമ ചൊല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it