Flash News

ലീഗ് അംഗങ്ങളുടെ പിന്തുണയോടെ ഒഞ്ചിയം ആര്‍.എം.പി. പിടിച്ചു

ലീഗ് അംഗങ്ങളുടെ പിന്തുണയോടെ ഒഞ്ചിയം ആര്‍.എം.പി. പിടിച്ചു
X
ഒഞ്ചിയം : രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ ടി.പി.ചന്ദ്രശേഖരന്റെ നാടായ ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ ആര്‍.എം.പി. ഭരണത്തിലേക്ക്. ഏഴിനെതിരെ എട്ടു വോട്ട് നേടി ആര്‍ എം പിയുടെ എ.പി.കവിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

[caption id="attachment_21524" align="alignleft" width="250"]Onchiyam WARD2Kavitha RMP_0 എ.പി.കവിത[/caption]

പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലായിരുന്നുവെങ്കിലും കൂടുതല്‍ സീറ്റ് ലഭിച്ചത് എല്‍ഡിഎഫിനായിരുന്നു.  ആറു സീറ്റ് നേടിയ ആര്‍.എം.പി. യുഡിഎഫ് പിന്തുണ വേണ്ടെന്നു വച്ചുവെങ്കിലും രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസും ജെഡിയുവും വിട്ടുനിന്നിരുന്നതോടെ കാര്യങ്ങള്‍ അനുകൂലമായിത്തീര്‍ന്നു.
Next Story

RELATED STORIES

Share it