Kollam Local

ലീഗിന്റെ തോല്‍വി; ഒരുവിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുന്നു

കരുനാഗപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിലും നേതാക്കന്മാര്‍ ഏകാധിപതികളെ പ്പോലെ പെരുമാറുന്നതിലും പ്രതിഷേധിച്ച് ഒരുകൂട്ടം പ്രവര്‍ത്തകര്‍ ലീഗ് വിടാനൊരുങ്ങുന്നതായി സൂചന.

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ ഒരുസീറ്റു പോലും മുസ്‌ലിം ലീഗിന് നേടാന്‍ കഴിയാത്തത് പാര്‍ട്ടി നേതാക്കള്‍ ഇലക്ഷന്‍ പ്രചരണത്തില്‍ കാട്ടിയ അലംഭാവമാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഏകാധിപതികളെ പോലുള്ള പെരുമാറ്റ രീതികളും പാര്‍ട്ടി അണികള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായതെന്നാണ വിലയിരുത്തല്‍. മലപ്പുറം ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്കേറ്റ ക്ഷീണം അണികളെ പ്രകോപിതരാക്കിയിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാതെ നേതാക്കന്മാര്‍ ദാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റ രീതികളുമാണ് ഒരു വിഭാഗം ലീഗ് അണികളെ മാറ്റി ചിന്തിപ്പിക്കുവാനിടയായതെന്ന് പാര്‍ട്ടി വിടാനൊരുങ്ങുന്നവര്‍ പറയുന്നു. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം മൂന്ന് ഗ്രൂപ്പായിട്ടാണ് നടന്നത്.
മുസ്‌ലിംലീഗിന്റെ പ്രാദേശിക നേതാക്കളുടെ മെല്ലേപോക്ക് മൂലമാണ് കരുനാഗപ്പള്ളി നഗരസഭയില്‍പോലും ഒരുസീറ്റ് നേടാന്‍ കഴിയാതെ പോയതെന്നാണ് ആക്ഷേപം. പാര്‍ട്ടി പ്രവര്‍ത്തനങ്ങളോ എടുക്കുന്ന തീരുമാനങ്ങളോ പ്രാദേശിക നേതാക്കന്മാരില്‍ ചിലര്‍ അറിയുകയും മറ്റ് ചിലരെ അറിയിക്കാതെ ഇരിക്കുകയുമായിരുന്നുവെന്നും ആരോപണമുണ്ട്. പ്രാദേശിക നേതാക്കന്മാര്‍ പക്ഷാപാതപരമായ പ്രവര്‍ത്തനം നടത്തുകയും ആരും പ്രചരണത്തിനിറങ്ങേണ്ട ഞങ്ങള്‍ മതിയെന്നുള്ള തീരുമാനം കൈകൊണ്ടതുമാണ് കൊല്ലം ജില്ലയിലും കരുനാഗപ്പള്ളിയിലും പാര്‍ട്ടിക്ക് ഇത്രയേറെ ക്ഷീണമുണ്ടായക്കിയതെന്നും പാര്‍ട്ടി വിടാനൊരുങ്ങുന്നവര്‍ പറയുന്നു. ഒരുവിഭാഗം പ്രാദേശിക നേതാക്കന്മാരുടെ ദാര്‍ഷ്ട്യത്തിനേറ്റ അടിയാണ് ഇലക്ഷന്‍ പരാജയം.
Next Story

RELATED STORIES

Share it