kasaragod local

ലീഗല്‍ സര്‍വീസ് അതോറിറ്റി 3165 കേസുകള്‍ പരിഗണിക്കും

വിദ്യാനഗര്‍: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മെഗാ ലോക്അദാലത്ത് നാളെ വിദ്യാനഗര്‍ കോടതി സമുച്ചയത്തില്‍ നടക്കും. 3165 കേസുകള്‍ പരിഗണിക്കുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി ടി എസ് പി മൂസത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ കാസര്‍കോട്ടും വയനാട്ടിലുമാണ് കേസുകളുടെ എണ്ണം താരതമ്യേന കുറവ്. കോടതിയുടെ എണ്ണം കുറവായതിനാല്‍ കേസുകള്‍ കെട്ടി കിടക്കുന്ന അവസ്ഥ ജില്ലയിലുണ്ട്. ഇത് ഒഴിവാക്കാനും കേസിന്റെ എണ്ണം കുറയ്ക്കാനും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അവസാനത്തെ അദാലത്തെന്ന രീതിയില്‍ ലഭിച്ച എല്ലാ കേസുകളും തീര്‍പ്പാക്കാന്‍ ശ്രമിക്കും.
കോടതിയുടെ പരിഗണനയ്ക്ക് വരാത്ത തര്‍ക്കങ്ങള്‍ 1350, ക്രിമിനല്‍ കേസുകള്‍ 825, വാഹനാപകട നഷ്ട പരിഹാര കേസുകള്‍ 230, വസ്തു സംബന്ധമായ കേസുകള്‍ 80, ബിഎസ്എല്‍എല്‍ കേസുകള്‍ 500 എന്നിങ്ങനെയാണ് നാളെ അദാലത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കേസുകളുടെ കണക്ക്. ജില്ലയിലെ പെറ്റി കേസുകള്‍ തീര്‍ക്കാന്‍ പോലിസുകാര്‍ സഹകരിച്ചിട്ടുണ്ടെന്നും ജില്ലാ ജഡ്ജി പറഞ്ഞു. കോടതിക്ക് സമാന്തരമായി കേസുകള്‍ തീര്‍പ്പിലാക്കുക എന്നതാണ് ലീഗല്‍ സര്‍വീസ് അതോറിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ സബ് ജഡ്ജി ഫിലിപ്പ് തോമസ്, അഡീഷണല്‍ ജില്ലാ സെഷന്‍ ജഡ്ജി കെ സനല്‍ കുമാര്‍, ജില്ലാ സെക്ഷന്‍ ഓഫിസര്‍ കെ ദിനേശ സംബന്ധിച്ചു.
Next Story

RELATED STORIES

Share it