ലിസിയുടെ പിതാവെന്ന് തെളിയിക്കാന്‍ ടെസ്റ്റ്: വിശദീകരണം തേടി

കൊച്ചി: ചലച്ചിത്ര താരം ലിസിയുടെ പിതാവെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ലിസിയുടെ പിതാവെന്ന് അവകാശപ്പെടുന്ന മൂവാറ്റുപുഴ സ്വദേശി എന്‍ ഡി വര്‍ക്കി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ലിസിയുടെ വിശദീകരണം തേടിയത്. ജീവനാംശം നല്‍കാനുള്ള ആര്‍ഡിഒ കോടതിയുടേയും ഹൈക്കോടതിയുടേയും വിധികളെയും നേരിടാന്‍ ഹരജിക്കാരന്‍ തന്റെ പിതാവല്ലെന്ന് ചൂണ്ടിക്കാട്ടി ലിസി വീണ്ടും നിയമ നടപടി തുടരുന്ന സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് എന്‍ ഡി വര്‍ക്കി കോടതിയെ സമീപിച്ചത്.
5500 രൂപ വീതം ജീവനാംശം നല്‍കാനുള്ള ഉത്തരവിനെതിരേ ലിസി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം കലക്ടര്‍ പരിശോധിച്ച് തീരുമാനിക്കാനായി കോടതി വിട്ടു. കലകട്‌റും ജീവനാംശം നല്‍കാനുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്. വീണ്ടും കേസ് ഹൈക്കോടതിയിലെത്തുകയും ജീവനാംശത്തിനുള്ള ഉത്തരവ് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍, ഉത്തരവ് നടപ്പാകാതായതോടെ ജീവനാംശമായി 10000 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it