ലിവര്‍പൂളിനെ എക്‌സറ്റര്‍ തളച്ചു

ലണ്ടന്‍:'എഫ്എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടില്‍ മുന്‍ ചാംപ്യന്മാരും ഇംഗ്ലണ്ടിലെ മുന്‍നിര ടീമുമായ ലിവര്‍പൂളിനു സമനിലക്കുരു ക്ക്. മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എക്‌സറ്റര്‍ സിറ്റിയാണ് ലിവര്‍പൂളിനെ 2-2നു തളച്ചത്. ഇതോടെ വിജയികളെ കണ്ടെത്താന്‍ മല്‍സരം വീണ്ടും നടത്തും.
പരിചയസമ്പത്ത് കുറഞ്ഞ യുവനിരയെയാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് ഈ മല്‍സരത്തിനിറക്കിയത്. ഇതു മല്‍സരത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ഓരോ തവണയും പിന്നിട്ടുനിന്ന ശേഷമാണ് ഗോളുകള്‍ തിരിച്ചടിച്ച് ലിവര്‍പൂള്‍ സമനില കൈക്കലാക്കിയത്.
സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന മല്‍സരത്തില്‍ ലിവ ര്‍പൂളിനെ ഞെട്ടിച്ച് ഒമ്പതാം മിനിറ്റില്‍ത്തന്നെ എക്‌സറ്റര്‍ ലീഡ് നേടിയിരുന്നു. ടോം നികോളാസാണ് സ്‌കോറര്‍.
എന്നാല്‍ മൂന്നു മിനിറ്റിനകം ലിവര്‍പൂള്‍ തിരിച്ചടിച്ചു. ജെറോം സിന്‍ക്ലയറിലൂടെയാണ് ലിവര്‍പൂള്‍ ഒപ്പമെത്തിയത്. ഒന്നാംപകുതിക്കു തൊട്ടുമുമ്പ് ലീ ഹോംസിലൂടെ എക്‌സറ്റര്‍ ലീഡ് തിരിച്ചുപിടിച്ചു. 73ാം മിനിറ്റില്‍ ബ്രാഡ്‌ലി സ്മിത്ത് ലിവര്‍പൂളിന്റെ രക്ഷകനായി. ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെയാണ് സ്മിത്ത് ലക്ഷ്യം കണ്ടത്.
Next Story

RELATED STORIES

Share it