ലിബിയ: ഗദ്ദാഫി അനുകൂലികള്‍ മരിച്ച നിലയില്‍

ട്രിപ്പോളി: ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ 12 അനുകൂലികളെ തലസ്ഥാനമായ ട്രിപ്പോളിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജയിലില്‍നിന്നു മോചിതരായി ദിവസങ്ങള്‍ക്കുള്ളിലാണ് ഇവര്‍ കൊല്ലപ്പെടുന്നത്.
അല്‍ റുവെയ്മി ജയിലില്‍ നിന്നു മോചിപ്പിക്കപ്പെട്ട സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് ജനറല്‍ പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ യുഎന്‍ പിന്തുണയോടെ രാജ്യത്ത് രൂപീകരിച്ച ഐക്യസര്‍ക്കാര്‍ (ഗവണ്‍മെന്റ് ഓഫ് നാഷനല്‍ അക്വാര്‍ഡ്) അനുശോചിച്ചു. അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. ലിബിയയില്‍ കൃത്യമായ സുരക്ഷാസംവിധാനമോ നിയമവ്യവസ്ഥയോ ഇല്ലാത്തതാണ് ഇത്തരം കൊലപാതകങ്ങള്‍ക്കു കാരണമെന്ന് മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് ഒമര്‍ തുര്‍ബി ആരോപിച്ചു.
Next Story

RELATED STORIES

Share it