ലിബിയ: ഐഎസ് ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ലിബിയയിലെ വടക്കന്‍ നഗരമായ സിര്‍തെയില്‍ ഐഎസ് നടത്തിയ സ്‌ഫോടനത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിനു നേരെ അക്രമികള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അയക്കുകയായിരുന്നു. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം യുഎന്‍ പിന്തുണയുള്ള ഐക്യസര്‍ക്കാരിന്റെ സൈന്യം സിര്‍തെ തിരിച്ചുപിടിക്കാന്‍ ആക്രമണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സിര്‍തെ ഐഎസ് നിയന്ത്രണത്തിലാണ്. ഐഎസ് 49 പേരെ ഇതുവരെ മേഖലയില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു.
Next Story

RELATED STORIES

Share it