Flash News

ലിബിയയില്‍ ബോംബ് സ്‌ഫോടനം; ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു

ട്രിപ്പോളി: പടിഞ്ഞാറന്‍ ലിബിയയിലെ സില്‍റ്റണ്‍ ടൗണില്‍ നടന്ന സ്‌ഫോടനത്തില്‍ 60 പോലിസുകാര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.കഴിഞ്ഞ ദിവസം രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. പോലിസ് പരിശീലന കേന്ദ്രത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ട്രക്കില്‍ വന്ന അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടക്കുമ്പോള്‍ ക്യാപില്‍ 200 പോലിസുകാര്‍ ഉണ്ടായിരുന്നു. സ്‌ഫോടനം നടന്ന മേഖല ഐഎസ്സിന് സ്വാധീനമുള്ള മേഖലയാണ്. യു എന്‍ ആക്രമണത്തെ അപലപിച്ചു.
Next Story

RELATED STORIES

Share it