ലിബിയയില്‍ പേരാമ്പ്ര സ്വദേശിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
BY Sumeera SMR5 April 2016 8:17 PM GMT
X
Sumeera SMR5 April 2016 8:17 PM GMT
പേരാമ്പ്ര: ലിബിയയില്‍ ജോലിചെയ്യുന്ന പേരാമ്പ്ര സ്വദേശിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. പേരാമ്പ്ര ചെമ്പ്രയ്ക്കടുത്ത കേളോത്ത്വയല്‍ റെജി ജോസഫിനെയാണ് (45) കഴിഞ്ഞ 31 മുതല്‍ കാണാതായത്. ട്രിപ്പോളിയിലെ സിവിലിയന്‍ രജിസ്ട്രേഷന് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനാണ് റെജി ജോസഫ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഭാര്യ ഷീജ, മക്കളായ ജെയ്ന, ജോണിയ, ജാനിയ എന്നിവരോടൊപ്പം ട്രിപ്പോളിയിലാണ് താമസം. ഭാര്യ ട്രിപ്പോളിയില്‍ നഴ്സാണ്.
കഴിഞ്ഞ 31ന് പേരാമ്പ്രയിലെ കുടുംബാംഗങ്ങള്‍ റെജിയെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീടാണ് തട്ടിക്കൊണ്ടുപോയ വിവരം നാട്ടില്‍ അറിയുന്നത്. കുടുംബാംഗങ്ങള്‍ ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റെജിയുടെ സഹോദരങ്ങളായ ജോജോ, ജിനോ എന്നിവര്‍ പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT