ലിബിയയിലേക്ക് യാത്രചെയ്യുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ആഭ്യന്തരസംഘര്‍ഷം തുടരുന്ന ലിബിയയിലേക്ക് ഇന്ത്യന്‍ പൗരന്‍മാര്‍ യാത്രചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ വിലക്കേര്‍പ്പെടുത്തി. സുരക്ഷാസാഹചര്യം മുന്‍നിര്‍ത്തിയാണ് വിദേശകാര്യമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചത്. പുതിയ അറിയിപ്പ് ഉണ്ടാവും വരെ നിരോധനം തുടരും. ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി കൊല്ലപ്പെട്ടശേഷം സായുധസംഘങ്ങള്‍ ശക്തിപ്പെട്ട ലിബിയയില്‍ മൂന്നു വര്‍ഷത്തിലേറെയായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനകം ചില ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലിബിയയില്‍ ജീവഹാനി നേരിട്ടിരുന്നു. ചിലരെ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
Next Story

RELATED STORIES

Share it