ലിബിയന്‍ തീരത്ത് 100ലധികം മൃതദേഹങ്ങള്‍

ട്രിപോളി: മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്നതിനിടെ ബോട്ട് മുങ്ങി മരണപ്പെട്ട 100ലധികം അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ ലിബിയന്‍ തീരത്ത് കണ്ടെത്തി. സുവാറ പട്ടണത്തിനു സമീപമുള്ള കടല്‍ത്തീരത്താണു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ലിബിയന്‍ നാവികസേന അറിയിച്ചു. 104 മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് നാവികസേനാ വക്താവ് കേണല്‍ അയൂബ് ഗാസിം അറിയിച്ചു. തെക്കന്‍ സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണു കൊല്ലപ്പെട്ടവരെന്നാണു പ്രാഥമിക നിഗമനം.  മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നെന്നും എപ്പോഴാണു ബോട്ട് മുങ്ങിയതെന്നു വ്യക്തമല്ലെന്നും ഗാസിം അറിയിച്ചു. രണ്ടുദിവസത്തിനിടെ തീരത്ത് അഭയാര്‍ഥി ബോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണു തീരസേന നല്‍കുന്ന വിവരം.
Next Story

RELATED STORIES

Share it