ലിബിയന്‍ ഐക്യസര്‍ക്കാരിനായി റോമില്‍ ചര്‍ച്ച

റോം: പരസ്പരം പോരടിക്കുന്ന ലിബിയയില്‍ ഇരുചേരികള്‍ക്കുമിടയിലെ അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ നടക്കുന്ന യുഎന്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചയില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നാണു പ്രതീക്ഷ.
ഇതു പ്രാബല്യത്തില്‍ വരുന്നതോടെ മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് അറുതിയാവും. നിലവില്‍ രാജ്യത്തു രണ്ടു സര്‍ക്കാരുകളാണ് ഭരണം നടത്തുന്നത്.
യുഎന്‍ പിന്തുണയുള്ള ത്വബ്‌റൂക് കേന്ദ്രീകരിച്ചു ഭരണം നടത്തുന്ന സര്‍ക്കാരും രാജ്യത്തെ കോടതികളുടെ പിന്തുണയുള്ള ഇസ്‌ലാമികര്‍ ഭരിക്കുന്ന ട്രിപ്പോളി സര്‍ക്കാരും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ മാസം 16ന് ഐക്യസര്‍ക്കാര്‍ കരാറില്‍ ഒപ്പുവയ്ക്കാമെന്നു സായുധസംഘങ്ങളുടെ പിന്തുണയുള്ള ഇരുസര്‍ക്കാര്‍ പ്രതിനിധികളും തുണിസില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നു. പാശ്ചാത്യ അനുകൂലികളാണ് ത്വബ്‌റൂക്ക് ഭരണകൂടം. യുഎന്‍ പരോക്ഷമായി അവരെ പിന്തുണയ്ക്കുകയാണെന്ന് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it