ലിബിയക്കു മേലുള്ള ആയുധ ഉപരോധം യുഎഇ ലംഘിച്ചതായി റിപോര്‍ട്ട്

വാഷിങ്ടണ്‍: ലിബിയക്കു മേലുള്ള യുഎന്നിന്റെ ആയുധ ഉപരോധം ലംഘിച്ച് രാജ്യത്തെ ഇസ്‌ലാമിക പോരാളികള്‍ക്ക് യുഎഇ വന്‍തോതില്‍ ആയുധം നല്‍കിയതായി ചോര്‍ന്നു കിട്ടിയ ഇ-മെയില്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ലിബിയന്‍ ഇസ്‌ലാമിക സംഘങ്ങളെ ആയുധമണിയിക്കുന്നതിനാണ് ഖത്തറിന്റെ എതിര്‍പ്പുകളെ മറികടന്ന് യുഎഇ ലിബിയയിലേക്ക് ആയുധം അയച്ചതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
കൂടാതെ ലിബിയയിലെ യുഎന്‍ ദൂതന്‍ ബെനാര്‍ഡിനോ ലിയോണിന് പ്രതിമാസം 50,000 ഡോളര്‍ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. ലിയോണിന് ജോലി വാഗ്ദാനം ചെയ്‌തെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലിബിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള യുഎന്‍ മധ്യസ്ഥന്റെ ചുമതല സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it