Flash News

ലാഹോര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ജമാഅത്ത് ഉള്‍ അഹററിന്

ലാഹോര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ജമാഅത്ത് ഉള്‍ അഹററിന്
X
Lahore-Blast-1

[related]

കറാച്ചി:  പാകിസ്താനിലെ ലാഹോറില്‍ 69 പേര്‍ കൊല്ലപ്പെടാനുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ വിമതവിഭാഗമായ ജമാഅത്ത് ഉള്‍ അഹറര്‍ ഏറ്റെടുത്തു. രാജ്യത്തെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സംഘടനയുടെ വക്താവ് എഹസാനുള്ളാ എഹസാന്‍ അറിയിച്ചു. ഞങ്ങള്‍ ലാഹോറിലെത്തിയിരിക്കുന്നു എന്ന് പാക് പ്രധാനമന്ത്രിക്കറിയിച്ചു കൊടുക്കുകയായിരുന്നു. ഞങ്ങളെ തടയാനാവില്ല. പ്രധാനമന്ത്രിയുടെ നാടായ പഞ്ചാബായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്നും എഹസാന്‍ അറിയിച്ചു. പാകിസ്താനില്‍ ഏറ്റവും സമാധാനന്തരീക്ഷമുള്ള പഞ്ചാബിലെ സമാധാനം തകര്‍ക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യം .



lahore-blast--5

ഇഖ്ബാല്‍ ടൗണിന്റെ തെക്കുകിഴക്കന്‍ ഭാഗത്തെ ഗുല്‍ഷന്‍ ഇഇഖ്ബാല്‍ പാര്‍ക്കില്‍ ഞായറാഴ്ച പ്രാദേശിക സമയം  വൈകീട്ട് 6.44ഓടെയാണു സംഭവം.
ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.  സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.  മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. നവീകരണം നടന്നുകൊണ്ടിരിക്കുന്ന ഉദ്യാനത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ ബോംബ് ദേഹത്ത് കെട്ടിവച്ചെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈസ്റ്റര്‍ അവധിയായതിനാല്‍ പതിവിലും കൂടുതല്‍ സന്ദര്‍ശകര്‍ ഉദ്യാനത്തിലുണ്ടായിരുന്നു.

lahore-blast-4
കുട്ടികളുടെ ഊഞ്ഞാല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് ഏതാനും മീറ്റര്‍ അകലെ പുറത്തേക്കുള്ള കവാടത്തിന് തൊട്ടരികിലാണ് സ്‌ഫോടനമുണ്ടായത്.  രക്തത്തില്‍ കുളിച്ച മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റവരും അങ്ങിങ്ങായി ചിതറിക്കിടക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ പ്രധാനമായും റിക്ഷകളിലും ടാക്‌സികളിലുമാണ് ഷേക്ക് സായിദ് ആശുപത്രിയിലും ജിന്ന ആശുപത്രിയിലും എത്തിച്ചത്. ഇരുപതോളം ആംബുലന്‍സുകളും സ്ഥലത്തെത്തി. അതേസമയം, വന്‍ ജനത്തിരക്കുണ്ടായിട്ടും മതിയായ സുരക്ഷാജീവനക്കാര്‍ പാര്‍ക്കിലും പരിസരത്തും ഉണ്ടായിരുന്നില്ലെന്ന്് ദൃക്‌സാക്ഷികളിലൊരാള്‍ ഡോണ്‍ ന്യൂസിനോട് പറഞ്ഞു. ഉദ്യാനത്തില്‍ പലയിടത്തായി പല കവാടങ്ങളുണ്ട്. കുട്ടികളുടെ കളിസ്ഥലത്തിനു തൊട്ടടുത്തായിരുന്നു സ്‌ഫോടനമെന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെടാന്‍ കാരണമായി.
Next Story

RELATED STORIES

Share it