ലാസ്സാ പനി: നൈജീരിയയില്‍ 101 മരണം

അബൂജ: രാജ്യത്ത് വ്യാപകമായി പടര്‍ന്നുപിടിച്ച ലാസ്സാ പനി 101 പേരുടെ ജീവനപഹരിച്ചതായി നൈജീരിയന്‍ ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. ആഗസ്ത് മുതലുള്ള കണക്കാണിത്. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ ലാസ്സാ പനി പടര്‍ന്നുപിടിക്കുന്നതിനിടെയാണ് ദേശീയ ആരോഗ്യകേന്ദ്രം റിപോര്‍ട്ട് പുറത്തുവിട്ടത്. ആഗസ്ത് മുതല്‍ 175 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടുന്ന അസുഖമാണിത്. തലസ്ഥാനമായ അബൂജ, ലാഗോസ് തുടങ്ങി 16 സംസ്ഥാനങ്ങളിലായാണ് മരണം സ്ഥിരീകരിച്ചത്. 19 സംസ്ഥാനങ്ങളില്‍ അസുഖബാധയുണ്ട്. 2012ല്‍ ലാസ്സാ പനി ബാധിച്ച് 117 പേര്‍ മരിച്ചിരുന്നു. അന്ന് 1,723 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അയല്‍രാജ്യമായ ബെനിനില്‍ കഴിഞ്ഞ വര്‍ഷം ഒമ്പതു പേര്‍ പനിബാധയെത്തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നാണു വിവരം.
Next Story

RELATED STORIES

Share it