ലാവ്ലിന്: മുഖ്യമന്ത്രിയുടെ നീക്കം സ്വന്തം പാര്‍ട്ടിക്കാരെ ലക്ഷ്യമിട്ടെന്ന് പിണറായി
BY ajay G.A.G14 Jan 2016 8:52 AM GMT
X
ajay G.A.G14 Jan 2016 8:52 AM GMT
കാസര്‍കോഡ് : ലാവ്ലിന് കേസില്‍ മുഖ്യമന്ത്രിയുടെ നീക്കം സ്വന്തം പാര്‍ട്ടിയിലെത്തന്നെ ചിലരെ ലക്ഷ്യമിട്ടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. തിരഞ്ഞെടുപ്പ്് അടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അഴിച്ചുവിടുന്നത് ബോധപൂര്‍വമാണെന്നും അദ്ദേഹം ആരോപിച്ചു.
[related]താന്‍ നയിക്കുന്ന നവകേരളായാത്ര നാളെ ആരംഭിക്കാനിരിക്കേ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പിണറായി. കേസില്‍ സിബിഐ സമര്‍പ്പിച്ച പുനപരിശോധനാ ഹരജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ട്് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ ഹരജിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഹരജി നല്‍കിയതിന് പിന്നിലെന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും ലാവ്ലിന് കേസിന്റെ കാലം നേരത്തേ കഴിഞ്ഞതാണെന്നും പിണറായി പറഞ്ഞു. കാസര്‍കോട്ടെത്തിയ പിണറായി പെര്‍ല ബഡ്സ് സ്്കൂളിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളിലും സന്ദര്‍ശനം നടത്തി.
Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT