Flash News

ലാവ്‌ലിന്‍: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് തോമസ് ഐസക്

ലാവ്‌ലിന്‍: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് തോമസ് ഐസക്
X
ISACതിരുവനന്തപുരം: സി ആന്‍ഡ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന പേരില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ നിരത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. അസിഫലി ശ്രമിച്ചെന്ന് തോമസ് ഐസക് എംഎല്‍എ. അസിഫലിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഉപഹരജിയിലെ ആറാം പേജില്‍ 'നന്നാക്കിയെടുത്ത ഉപകരണങ്ങളുടെ സാങ്കേതികത്തകരാറും പ്രീജനറേഷന്‍ ലെവലുകള്‍ പൂര്‍ത്തീകരിക്കാത്തതും മൂലം നവീകരണത്തിനായി ചെലവായ 374.50 കോടി രൂപയും പാഴാവുകയായിരുന്നു' എന്ന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ (ഓഡിറ്റ്) റിപോര്‍ട്ടിലുണ്ടെന്ന്് പറയുന്നത് വസ്തുതാവിരുദ്ധമാണെന്നാണ് ഐസകിന്റെ ആരോപണം.

സി ആന്‍ഡ് എജിയെന്ന ഭരണഘടനാസ്ഥാപനത്തിന്റെ പേരില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശമാണ്  ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. അസിഫലി നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. പരാമര്‍ശമുളള പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ റിപോര്‍ട്ടിന്റെ ഒറിജിനല്‍ കോടതിയില്‍ ഹാജരാക്കാന്‍ ആസിഫലിയെ ഐസക് തന്റെ ഫേസ് ബുക്ക് പേജില്‍ വെല്ലുവിളിച്ചു.
പിഎസ്പി കരാറിനെക്കുറിച്ചുളള അക്കൗണ്ടന്റ് ജനറലിന്റെ 2005ലെ റിപ്പോര്‍ട്ട് പരസ്യരേഖയാണെന്നും ആ രേഖയിലെങ്ങും മേല്‍പ്പറഞ്ഞ പരാമര്‍ശമില്ലെന്നും ഐസക് ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പറയാത്ത കാര്യം പറഞ്ഞുവെന്നു വാദിക്കുക വഴി കോടതിയില്‍ കള്ളം പറയുക എന്ന തരത്തിലുള്ള കുറ്റകൃത്യമാണ് ഡിജിപി ചെയ്തിരിക്കുന്നത്. കോടതിയില്‍ വ്യാജതെളിവു നല്‍കുന്നത് ഐപിസി 191 അനുസരിച്ച് കുറ്റകൃത്യമാണ്. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്കിടയിലുളള ഏതെങ്കിലും ഘട്ടത്തില്‍ മനപ്പൂര്‍വം കളളത്തെളിവ് ഹാജരാക്കുന്നയാള്‍ക്ക് സെക്ഷന്‍ 193 പ്രകാരം ഏഴുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷയാണെന്നും ഐസക് ചൂണ്ടിക്കാട്ടി.
ലാവ്‌ലിന്‍ കരാര്‍ പെതുഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന സത്യവാങ്മൂലം കോടതിയില്‍ നല്‍കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസിഫലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it