ലാവ്‌ലിന്‍ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ നല്‍കിയ റിവിഷന്‍ ഹരജി േേവഗത്തില്‍ പരഗിണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. 2013 നവംമ്പര്‍ 21 ന് സമര്‍പിച്ച ഹരജി കഴിഞ്ഞ ഫെബ്രുവരിയില്‍ പരിഗണനയ്ക്ക് വന്നു. രണ്ട് മാസത്തിന് ശേഷം പരിഗണിക്കാന്‍ ഹരജി മാറ്റിയെങ്കിലും പിന്നീട് പരിഗണിക്കപ്പെട്ടിട്ടില്ലെന്ന ചൂണ്ടികാട്ടി ഹരജിക്കാരനായ ക്രൈം മാസികയുടെ എഡിറ്റര്‍ നന്ദകുമാറാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ എതിര്‍കക്ഷിയായ പിണറായി വിജയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് സംസഥാന മുഖ്യമന്ത്രിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it