ലാറ്റിനമേരിക്കയില്‍ പ്രളയം; 1,50,000 പേര്‍ വഴിയാധാരമായി

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ പരാഗ്വേ, അര്‍ജന്റീന, ഉറുഗ്വേ, ബ്രസീല്‍ എന്നിവിടങ്ങളിലുണ്ടായ പ്രളയത്തില്‍ 1,50,000 പേര്‍ വഴിയാധാരമായി. മേഖലയില്‍ വര്‍ഷങ്ങള്‍ക്കിടെയുണ്ടാവുന്ന ഏറ്റവും രൂക്ഷമായ പ്രളയമാണിത്. കനത്ത വേനല്‍ മഴയില്‍ മേഖലയിലെ നിരവധി നദികള്‍ കരകവിഞ്ഞൊഴുകി. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പരാഗ്വേയില്‍ പ്രസിഡന്റ് ഹൊറാസിയോ കാര്‍ട്ട്‌സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ദുരിതാശ്വാസനിധിയിലേക്ക് 35 ലക്ഷം ഡോളര്‍ വകയിരുത്തുകയും ചെയ്തു. പരാേഗ്വ തലസ്ഥാനമായ അസുന്‍സിയോനിലെ നദി കരകവിഞ്ഞൊഴുകിയതോടെ മേഖല പൂര്‍ണമായും വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നാലു പേര്‍ മരിക്കുകയും 200 ഓളം വൈദ്യുതി തൂണുകള്‍ തകരുകയും ചെയ്തു. വടക്കന്‍ അര്‍ജന്റീനയില്‍ 20,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇവിടെ രണ്ടുപേര്‍ മരിച്ചു.
Next Story

RELATED STORIES

Share it