ലാബുകളില്‍ പ്രവര്‍ത്തനസമയം പ്രദര്‍ശിപ്പിക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രികളില്‍ ലബോറട്ടറികളിലും മറ്റു സേവനസ്ഥലങ്ങളിലും പ്രവര്‍ത്തനസമയം എഴുതി പ്രദര്‍ശിപ്പിക്കണമെന്നും സമയക്രമം പാലിക്കണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍ദേശിച്ചു. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ലാബില്‍ രോഗികളെത്തിയപ്പോള്‍ പരിശോധിക്കാന്‍ ആളുണ്ടായിരുന്നില്ലെന്ന പരാതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികള്‍ക്കും ഇതു ബാധകമാണെന്നും ഡിഎംഒമാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എസ്എടി ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആള്‍ പകരക്കാരനെത്തുന്നതിന് മുമ്പ് ഡ്യൂട്ടി അവസാനിപ്പിച്ചതാണ് അവിടെ പ്രശ്‌നമുണ്ടാവാന്‍ കാരണ മെന്ന വിശദീകരണമുണ്ട്. ഇക്കാര്യം അന്വേഷിച്ചു നടപടി സ്വീകരിക്കാന്‍ ഡിഎംഇ യോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it