ലഹരി വിരുദ്ധ പ്രവര്‍ത്തനം: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുളള എക്‌സൈസ് വകുപ്പിന്റെ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണംചെയ്തു. സ്‌കൂള്‍ തലത്തിലെ മികച്ച ലഹരിവിരുദ്ധ ക്ലബ്ബിനുള്ള അവാര്‍ഡ് കണ്ണൂര്‍ പേരാവൂരിലെ തൊണ്ടിയില്‍ സെന്റ്‌ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും കോളജ് തലത്തില്‍ കോഴിക്കോട് ജില്ലയിലെ ജെഡിടി ഇസ്‌ലാം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും ഏറ്റുവാങ്ങി.
മികച്ച സ്‌കൂള്‍ ലഹരിവിരുദ്ധ ക്ലബ്ബ് അംഗത്തിനുള്ള അവാര്‍ഡ് കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഡിംപിള്‍ മരിയ ഡൊമനിക്കും, കോളജ് തലത്തിലെ അവാര്‍ഡ് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിലെ ഷെറിന്‍ പി ജോസഫും മികച്ച സന്നദ്ധ പ്രവര്‍ത്തകനുള്ള അവാര്‍ഡ് എംസ്റ്റാര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകനും എറണാകുളം, കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ കുട്ടിപ്പട്ടാളം ലഹരിവിരുദ്ധ ക്ലബ്ബ് കണ്‍വീനറുമായ എന്‍ടി റാല്‍ഫിയും ഏറ്റുവാങ്ങി.
മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള അവാര്‍ഡ് കോട്ടയം, ചങ്ങനാശ്ശേരി, ചെത്തിപ്പുഴ, കുരിശുംമൂട് സര്‍ഗക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിനാണ് ലഭിച്ചത്. വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
വി എസ് ശിവകുമാര്‍ എംഎല്‍എ, അഡീഷനല്‍ എക്‌സൈസ് കമ്മിഷണര്‍ കെ ജീവന്‍ ബാബു, എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it