palakkad local

ലഹരി ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി: രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത ലഹരി പദാര്‍ത്ഥങ്ങളുമായി രണ്ടുപേരെ പോലിസ് പിടികൂടി. ഒറ്റപ്പാലം ഭാഗത്ത് നിന്ന് മലപ്പുറത്തേയ്ക്ക് പിക്കപ്പ് വാനില്‍ കൊണ്ടുപോകുന്നതിനിടെ ലഹരി ഉല്‍പന്നങ്ങള്‍ ചെര്‍പ്പുളശ്ശേരിയിലെ ഏജന്റിന് കൈമാറാന്‍ ശ്രമിക്കവെയാണ് പിടികൂടിയത്. െ്രെഡവര്‍ മലപ്പുറം മേല്‍മുറി പറമ്പില്‍ ഷംസീര്‍ (30), മലപ്പുറം എലവനൂര്‍ ഉണ്ണികൃഷ്ണന്‍ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
15 ചാക്കുകളിലായി കൊണ്ടുവന്ന 39000 പായ്ക്കറ്റ് ഹാന്‍സ് ആണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയ്ക്ക് 2.34 ലക്ഷം രൂപ വിലവരും. കോയമ്പത്തൂരില്‍ നിന്നാണ് ഇത്തരത്തിലുള്ള നിരോധിത ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നതെന്ന് പോലിസ് പറഞ്ഞു. എസ് ഐ ദീപകുമാര്‍, എഎസ് ഐ സി മുരളീധരന്‍, സി പിഒമാരായ പ്രശാന്ത്, രഞ്ജിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കഞ്ചാവുമായി
പിടിയില്‍
പാലക്കാട്: വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവ് പൊതികളുമായി യുവാവിനെ നോര്‍ത്ത് പോലിസ് അറെസ്റ്റു ചെയ്തു മുണ്ടൂര്‍ പൂളക്കുന്നു വീട്ടില് മുസ്തഫ വയസ്സ് 33 എന്നയാളെയാണ് എസ്‌ഐ എം സുജിത്തും സംഘവും ഒലവക്കോട് വച്ച് അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും അഞ്ചു പാക്കറ്റ് കഞ്ചാവു പോലിസ് കണ്ടെടുത്തു.
ഇയാള്‍ക്കെതിരെ മുന്‍പ് പലക്കാട് സൗത്ത് , നോര്‍ത്ത് , ഹേമാംബിക നഗര്‍ സ്‌റ്റേനുകളിലും എക്‌സൈസിലും കേസ്സുകള്‍ ഉണ്ട്.
പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സിപിഒമാരായ നന്ദകുമാര്‍ , പ്രവീണ്‍ , അഹമ്മദ് കബീര്‍ .സ , വിനീഷ് എന്നിവരടങ്ങിയ സംഗമാണ് അറസ്റ്റു ചെയ്തത് .
Next Story

RELATED STORIES

Share it