ലസിത് മലിങ്ക വിരമിക്കാന്‍ ഒരുങ്ങുന്നു

ധക്ക: ശ്രീലങ്കന്‍ ട്വന്റി ക്യാപ്റ്റനും ലങ്കന്‍ ബൗളിങിന്റെ നെടുംതൂണുമായ ബൗളര്‍ ലസിത് മലികയുടെ അന്താരാഷ്ട്ര കരിയറിനു വിരാമമാകുന്നു. ഇന്ത്യയില്‍ നടക്കുന്ന ട്വന്റി ലോകകപ്പിനു ശേഷം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നു മലിങ്ക വ്യക്തമാക്കി. ഏഷ്യാകപ്പില്‍ യുഎഇക്കെതിരായ മല്‍സരത്തിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മലിങ്ക.
കാല്‍മുട്ടിലെ ശക്തമായ പരിക്ക് മൂലമാണ് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കാല്‍മുട്ടിലെ പരിക്ക് ശക്തമാണ്. പരിപൂര്‍ണ്ണ സൗഖ്യത്തിനായി കുറഞ്ഞത് രണ്ടു വര്‍ഷത്തെ ചികില്‍സയും വിശ്രമവും ആവശ്യമാണ്. വേദനസംഹാരികളും മരുന്നുകളും ഉപയോഗിച്ചാണെങ്കിലും ട്വന്റി ലോക കപ്പ് ടീമിന്റെ ഭാഗമാവുമെന്നും താരം പറഞ്ഞു.
2004 ലാണ് മലിങ്ക ടെസ്റ്റിലും ഏകദിനത്തിലും ലങ്കക്കായി അരങ്ങേറ്റം നടത്തിയത്. ലങ്കക്കായി 191 ഏകദിനങ്ങളിലും 30 ടെസ്റ്റുകളിലും പന്തെറിഞ്ഞ താരം യഥാക്രമം 101, 291 വിക്കറ്റുകള്‍ ടീമിനായി നേടിക്കൊടുത്തിട്ടുണ്ട്. പരിക്ക് ഭേദമായ ശേഷം കരിയറില്‍ തിരിച്ചെത്തുക എന്നത് 32കാരനായ താരത്തിനെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്.
Next Story

RELATED STORIES

Share it