Flash News

ലഷ്‌കര്‍ കമ്മാന്‍ഡര്‍ അബു ഖാസിം കശ്മീരില്‍ കൊല്ലപ്പെട്ടു

ലഷ്‌കര്‍ കമ്മാന്‍ഡര്‍ അബു ഖാസിം കശ്മീരില്‍ കൊല്ലപ്പെട്ടു
X
abu_qasim_kashmir_
ശ്രീനഗര്‍:   ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ഖാസിം കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഖാസിം കൊല്ലപ്പെട്ടത്. തെക്കന്‍ കശ്മിരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.  ഇയാള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം പരിശോധനയ്ക്ക് എത്തിയത്.
ഉധംപൂര്‍ ആക്രമണത്തിന്റെ ആസൂത്രകനെന്ന് കശ്മീര്‍ പോലിസ് ആരോപിക്കുന്ന ആളാണ് ഖാസിം. കശ്മീരില്‍ സുരക്ഷാ സൈനികരുമായുണ്ടായ നിരവധി പ്രധാന ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലിസ് ആരോപിച്ചു.
2013 ജൂണില്‍ ശ്രീനഗറിലെ ഹൈദര്‍പുരയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടതായും ആരോപണമുണ്ട്.

Next Story

RELATED STORIES

Share it