ലശ്കര്‍, ജയ്‌ശെ മുഹമ്മദ് എന്നിവയ്‌ക്കെതിരേ പാകിസ്താന്‍ നടപടികളെടുക്കുന്നില്ല: യുഎസ്

വാഷിങ്ടണ്‍: സായുധസംഘടനകളായ ലശ്കറെ ത്വയ്യിബയ്‌ക്കെതിരെയും ജയ്‌ശെ മുഹമ്മദിനെതിരെയും പാക് സര്‍ക്കാര്‍ നിയമനടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് യുഎസ്. ഇന്ത്യക്കെതിരേ അവര്‍ നിരന്തരം ആക്രമണങ്ങള്‍ക്കു പദ്ധതിയിടുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് യുഎസ് പ്രസ്താവന. അവര്‍ ഇപ്പോഴും രാജ്യത്ത് പരിശീലനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ജമാഅത്തുദഅ്‌വ, ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷന്‍ തുടങ്ങിയവ തങ്ങള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഫ്ഗാന്‍ താലിബാനെതിരെയും ഹഖാനിക്കെതിരെയും പാക് സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ല- യുഎസ് ആരോപിച്ചു. യുഎന്‍ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ പെടുത്തിയ ജമാഅത്തുദഅ്‌വ നേതാവ് ഹാഫിസ് സയ്യിദ് നിരന്തരം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും അവ പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യാറുണ്ടെന്നും യുഎസ് ആരോപിച്ചു.
Next Story

RELATED STORIES

Share it