ലണ്ടന്‍ കൗണ്‍സിലര്‍ ലഷറിയെ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

ലണ്ടന്‍: ഐഎസ് ഇസ്രായേല്‍ സൃഷ്ടിയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലണ്ടന്‍ കൗണ്‍സിലറെ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ഐഎസിനും ലോക വ്യാപാരകേന്ദ്രം ആക്രമണത്തിനും പിന്നില്‍ ഇസ്രായേലാണെന്ന ഫേസ്ബുക്ക് പരാമര്‍ശം വിവാദമായതോടെയാണ് കെന്‍സിങ്ടണ്‍, ചെല്‍സി കൗണ്‍സിലര്‍ ബേനസീര്‍ ലഷറിക്കെതിരേ നടപടി. ഐഎസ്‌ഐഎസ്; ഇസ്രായേലി സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് എന്ന തലക്കെട്ടോടു കൂടിയ വീഡിയോ ഫേസ്ബുക്കില്‍ ഇവര്‍ ഷെയര്‍ ചെയ്തിരുന്നു.
ഐഎസിനും സപ്തംബര്‍ 11ലെ ആക്രമണത്തിനും പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. എനിക്ക് ജൂതരോട് ഒരു വിരോധവുമില്ല. ഇത് ഷെയര്‍ ചെയ്യുന്നു എന്നു മാത്രം എന്ന മുഖവുരയോടെയാണ് ഇവര്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഐഎസിന്റെ പിറവി സയണിസത്തില്‍ നിന്നാണെന്നതിനുള്ള തെളിവുകളെക്കുറിച്ച് താന്‍ കേട്ടതായും മറ്റൊരു പോസ്റ്റില്‍ ബേനസീര്‍ കുറിച്ചിരുന്നു. അതേസമയം, താന്‍ ജൂത വിരോധിയും വംശീയവാദിയുമാണെന്ന ആരോപണം ബേനസീര്‍ ലഷറി തള്ളി. തന്റെ ഭര്‍ത്താവും കുട്ടികളുടെ മുത്തച്ഛന്മാരും ജൂതന്മാരായിരുന്നെന്ന് അവര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചു. എല്ലാ ജൂതന്മാരും സയണിസ്റ്റുകളാണെന്ന് താന്‍ കരുതുന്നില്ല. വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും താനൊരു മനുഷ്യസ്‌നേഹിയാണെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it