ലങ്കയ്‌ക്കെതിരേ കിവികള്‍ക്ക് വമ്പന്‍ ജയം

ഡ്യുനെഡിന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് വമ്പന്‍ ജയം. 122 റണ്‍സിന്റെ ആധികാരികജയമാണ് ഹോംഗ്രൗണ്ടില്‍ കിവികള്‍ സ്വന്തമാക്കിയത്. രണ്ടാമിന്നിങ്‌സില്‍ 405 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക അവസാനദിനം 282 റണ്‍സില്‍ പുറത്തായി.
ലങ്കന്‍ നിരയില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് ചാണ്ഡിമലിനു (58) മാത്രമേ അര്‍ധസെഞ്ച്വറി തികയ്ക്കാനായുള്ളൂ. ഓപണര്‍ കുശാല്‍ മെന്‍ഡിസ് (46), കിതുറുവാന്‍ വിതാനഗെ (38) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. സ്‌കോര്‍: ന്യൂസിലന്‍ഡ് 431, മൂന്നിന് 267 ഡിക്ലയേര്‍ഡ്. ശ്രീലങ്ക 294, 282.
മൂന്നു വിക്കറ്റ് പിഴുത ടിം സോത്തിയാണ് കിവി ബൗളര്‍മാരില്‍ മികച്ചുനിന്നത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്‌നര്‍, മിച്ചെ ല്‍ സാന്റ്‌നര്‍ എന്നിവരും ആതിഥേയരുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒന്നാമിന്നിങ്‌സില്‍ 156ഉം രണ്ടാമിന്നിങ്‌സില്‍ 46ഉം റണ്‍സ് നേടിയ കിവി ഓപണര്‍ മാര്‍ട്ടിന് ഗുപ്റ്റിലാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0നു മുന്നിലെത്തി.
Next Story

RELATED STORIES

Share it