malappuram local

ലക്ഷദ്വീപുകാരുടെ ദോസ്തിന് കാരുണ്യവഴിയില്‍ ദേശീയ ബഹുമതി

കാളികാവ്: പ്രവാസ ജീവിതം കാരുണ്യ സേവനത്തിന് നീക്കിവച്ച ലക്ഷദ്വീപുകാരുടെ ദോസ്തിന് ഇന്ത്യാ ഗവര്‍മെന്റിന്റെ അംഗീകാരം. 24 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന കാളികാവ് സ്വദേശി ആലിപ്പെറ്റ അശ്രഫ് എന്ന ദോസ്താണ് കാരുണ്യവഴിയില്‍ വ്യത്യസ്തനായത്.മികച്ച കാരുണ്യ സേവകനെന്ന നിലയില്‍ സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് അംഗീകാരപത്രം നല്‍കി ആദരിച്ചത്.
മുന്‍ കേന്ദ്ര മന്ത്രി പി എം സാഈദിന്റെ ആത്മ സുഹൃത്തായിരു അശ്‌റഫിന് ദോസ്ത് എന്ന പേരു നല്‍കിയത് അദ്ദേഹമാണ്. ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാരുടെ സേവനത്തിന് അശ്‌റഫിനെ നിയമിച്ച മല്‍സഈദായിരുന്നു.അതില്‍ തുടങ്ങിയ പൊതുസേവനം അശ്‌റഫിനെ പിന്നീട് മുഴുസമയ പ്രവര്‍ത്തകനാക്കി.ഇന്ന് സഊദിയില്‍ ദോസ്ത് എന്ന പേരില്‍ അശ്‌റഫിനെ അറിയാത്തവരില്ല. സൗദിയില്‍ ബിസിനസ് നടത്തുന്ന അശ്‌റഫിന്റെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും കാരുണ്യവഴിയില്‍ ചെലവഴിക്കേണ്ടി വന്നു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ 'തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്താന്‍ കഴിയാത്തവര്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃദദേഹം നാട്ടിലെത്തിക്കല്‍, നിയമ സഹായം ലഭ്യമാക്കല്‍ തുടങ്ങിയ വകുള്ള അത്താണിയാണ് ഈ 45 കാരന്‍.ഇതിനകം നൂറുകണക്കിനാളുകള്‍ക്ക് അശ്‌റഫിന്റെ തണല്‍ സാന്ത്വനം നല്‍കിയിട്ടുണ്ട്.
ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒഐസിസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റും ജിദ്ദ റീജണല്‍ ചാരിറ്റി കോണ്‍ഗ്രസിന്റെ സെക്രട്ടരിയുമാണ്.ചില മൃതദേഹത്തോടൊപ്പം അശ്‌റഫ് തന്നെ അനുഗമിക്കേണ്ട അവസ്ഥയും വരാറുണ്ട്. ഒട്ടേറെ ബഹുമതികളും അശ്‌റഫിനെ തേടിയെത്തിയിട്ടുണ്ട്. ജിദ്ദയിലെത്തുന്ന രാഷ്ട്രീയ സാമൂഹിക പ്രമുഖരും അശ്‌റഫിന്റെ സഹായം തേടാറുണ്ട്. അറബി' ഇംഗ്ലീഷ്, ഫ്രഞ്ച് ഉറുദു തുടങ്ങിയ പത്തിലേറെ ഭാഷകള്‍ അശ്‌റഫ് കൈകാര്യം ചെയ്യും.പ്രവാസം മതിയാക്കി കുടുംബത്തോടൊപ്പം നാട്ടില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കെയാണ് അംഗീകാരപത്രം ലഭിച്ചത്.അത് കൊണ്ട് തന്റെ സേവനം വീണ്ടും പ്രവാസികള്‍ക്ക് നല്‍കാനാണ് തീരുമാനം.പ്രവാസം മതിയാക്കുന്നതിന്റെ ഭാഗമായി കുടുംബത്തെ കഴിഞ്ഞ മാസം നാട്ടിലെത്തിച്ചിരുന്നു.
അരീക്കോട്ടുള്ള ഒരു പ്രവാസിയുടെ മൃതദേഹവുമായി എത്തിയ അശ്‌റഫ് ഇപ്പോള്‍ നാട്ടിലാണ്. കാളികാവ് ഈ നാദിയിലെ ആലിപ്പെറ്റ ഹസന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ജസി അശ്‌റഫ് മക്കള്‍ഫര്‍ഹാന'ഫഹദ്.
Next Story

RELATED STORIES

Share it