ലക്ഷദ്വീപില്‍ മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുന്നു

കവരത്തി: സമുദ്രതാപം ഉയര്‍ന്നതിന്റെ പ്രത്യാഘാതമായി ലക്ഷദ്വീപ് തീരത്ത് മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുന്നു. 35 ഡിഗ്രി സെന്റിഗ്രേഡാണ് ലക്ഷദ്വീപ് തീരങ്ങളിലെ സമുദ്രോഷ്മാവ്. സമുദ്രജലത്തിന്റെ താപനില 33 ഡിഗ്രി ആയാല്‍ മല്‍സ്യങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യത കുറഞ്ഞുതുടങ്ങും. ഓക്‌സിജന്റെ അളവു കുറയുന്നതോടെ ദിവസങ്ങ ള്‍ക്കകം മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുമെന്നും ഇതാണ് ലക്ഷദ്വീപ് തീരങ്ങളില്‍ സംഭവിക്കുന്നതെന്നും സമുദ്രജല ഗവേഷകനായ റോഹന്‍ ആര്‍തര്‍ പറയുന്നു.
സമുദ്രതാപം ഉയര്‍ന്നത് ലക്ഷദ്വീപ് തീരങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന പവിഴപ്പുറ്റുകളുടെ നിലനില്‍പ്പിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പവിഴപ്പുറ്റുകളിലെ ആല്‍ഗകള്‍ നശിക്കുന്ന പ്രതിഭാസമായ കോറല്‍ ബ്ലീച്ചിങ് ലക്ഷദ്വീപ് കടലില്‍ സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
1989ലും 2010ലും ഇതു സംഭവിച്ചിരുന്നെങ്കിലും ഈ വര്‍ഷം കോറല്‍ ബ്ലീച്ചിങിന്റെ വ്യാപ്തി ഏറി. പവിഴപ്പുറ്റുകളുടെ നാശം കടലിലെ സൂക്ഷ്മജീവികളുടെയും മല്‍സ്യങ്ങളുടെയും നാശത്തിനും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതത്തിനും കാരണമാവുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
Next Story

RELATED STORIES

Share it