ernakulam local

ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ അറസ്റ്റു ചെയ്തു

തൃപ്പൂണിത്തുറ: ആഡംബരവില്ലകള്‍ നല്‍കാമെന്നുപറഞ്ഞ് ആളുകളില്‍നിന്ന് ലക്ഷങ്ങള്‍തട്ടിയ യുവാവിനെ അറസ്റ്റു ചെയ്തു. എരൂര്‍ കണിയാമ്പുഴ ശ്വാംസ് ഹോംസില്‍ താമസിക്കുന്ന ശ്രീനി പരമേശ്വരന്‍(41)നെയാണ് തൃപ്പൂണിത്തുറ പോലിസ് അറസ്റ്റു ചെയ്തത്. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ ബെന്നി അഗസ്റ്റിന് വടക്കന്‍ പറവൂരില്‍ ഒരുകോടിരൂപയുടെ ആഡംബരവില്ല വാഗ്ദാനം ചെയ്ത് അഡ്വാന്‍സായി 20 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കോട്ടയം സ്വദേശി തോമസില്‍നിന്ന് 20 ലക്ഷവും ആലത്തൂര്‍ സ്വദേശി മജീദില്‍നിന്ന് ഒന്‍പതര ലക്ഷവും ഇയാള്‍ തട്ടിയെടുത്തതായി പരാതിയുണ്ട്.
ആഡംബരവില്ലകളും ഫഌറ്റുകളും നല്‍കാമെന്നു പറഞ്ഞ് അഡ്വാന്‍സ് കൈപ്പറ്റുന്ന ഇയാള്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് വായ്പയും മറ്റും ശരിയാക്കി നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായി പോലിസ് പറഞ്ഞു. 2011 മുതല്‍ പതിനാറിലധികം പേരില്‍ നിന്നായി ഇയാള്‍ കോടിക്കണക്കിനു രൂപ തട്ടിയെടുത്തിരുന്നു. വിദേശമലയാളികളടക്കമുള്ളവരെ ഇയാള്‍ ഫഌറ്റ് നല്‍കാമെന്നു പറഞ്ഞ് പറ്റിച്ചിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
അഡ്വാന്‍സായി പണം വാങ്ങുന്ന സന്ദര്‍ഭത്തില്‍ ഇയാള്‍ റിട്ട.ജസ്റ്റിസ് അടക്കമുള്ള നിയമവിദഗ്ധരുടെ സഹായത്തോടെയാണ് കരാറുകള്‍ തയ്യാറാക്കിയിരുന്നതെന്ന് പോലിസ് പറഞ്ഞു. 2014 അഡ്വാന്‍സായി 20 ലക്ഷംരൂപ ബെന്നി അഗസ്റ്റിനില്‍നിന്നും കൈപ്പറ്റിയ ഇയാള്‍, ഇടപാടു സംബന്ധിച്ച് ബെന്നി അഗസ്റ്റിന് അയച്ച ഇമെയില്‍ സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് പോലിസ് അറസ്റ്റു ചെയ്തത്.
2011 മുതല്‍ തട്ടിപ്പു നടത്തിയിരുന്ന ഇയാള്‍ ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്ന് തൃപ്പൂണിത്തുറ പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it