Flash News

റോ ഉദ്യോഗസ്ഥന്‍ വിധ്വംസക പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം, പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

റോ ഉദ്യോഗസ്ഥന്‍ വിധ്വംസക പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം, പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു
X
India-pak

ഇസ്ലാമാബാദ് : റോ ഉദ്യോഗസ്ഥന്‍ തങ്ങളുടെ രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ബലൂചിസ്താനിലും കറാച്ചിയിലും വിധ്വംകപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് കുള്‍ യാദവ് ഭൂഷണ്‍ എന്നയാളെ അറസ്റ്റ്് ചെയ്തതായി അറിയിച്ചതിന് തൊട്ടുപിന്നാലെയാണിത്. ഇന്ത്യന്‍ നേവിയുടെ ഉദ്യോഗസ്ഥനാണ് താനെന്നും റോയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും യാദവ് ഭൂഷണ്‍ സമ്മതിച്ചതായാണ് ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി മിര്‍ സര്‍ഫറാസ് ബുഗ്തി വ്യാഴാഴ്ച അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബാവാലെയെ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി വിളിച്ചുവരുത്തി റോ ഉദ്യോഗസ്ഥനെ രാജ്യത്ത് അനധികൃതമായി എത്തിച്ചതിനും അയാളുടെ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധമറിയിക്കുകയായിരുന്നു. പാകിസ്താന്‍ ഫോറിന്‍ ഓഫീസ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it